അമേരിക്കകാരിയായ മധ്യവയസ്കയെ ദില്ലിയില്‍ പീഡിപ്പിച്ച ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

By Anju N P.13 Jan, 2018

imran-azhar

 

ദില്ലി: അമേരിക്കകാരിയായ മധ്യവയസ്‌കയെ ദില്ലിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗൂഗിള്‍ എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിയായ 25 കാരനായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ജ്യൂസില്‍ മയക്കാനുള്ള മരുന്ന് കലക്കികൊടുത്താണ് യുവാവ് പീഡിപ്പിച്ചത്.

 

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് സ്ത്രീ ജനുവരി 6ന് ഇന്ത്യയില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാളുടെ ക്ഷണം സ്വീകരിച്ചാണ് പീഡനത്തിന് ഇരയായ സ്ത്രീ യുവാവിന്റെ മുറിയില്‍ ചെന്നത്.

 

ഹോട്ടലിന്റെ 8 ആം നിലയിലാണ് യുവാവിന്റെ മുറി. റൂമില്‍ എത്തിയപ്പോള്‍ കുടിക്കാനായി ജ്യൂസ് നല്‍കിയിരുന്നു. എന്നാല്‍ ജ്യൂസില്‍ മയക്കാനുള്ള മരുന്ന് കലര്‍ത്തിയിരുന്നതായി പരാതിക്കാരി പറയുന്നു. പാതി മയക്കത്തിലായപ്പോഴാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിനെ തട്ടി മാറ്റി മുറിയില്‍ നിന്നും പുറത്തേക്ക് താന്‍ ഓടുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.

 

പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പിറ്റേ ദിവസം തന്നെ പരാതിക്കാരി ഹോട്ടലില്‍ നിന്നും താമസം മാറുകയും സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ നല്‍കിയ പരാതില്‍ ഹോട്ടല്‍ മുറിയില്‍ എത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ ആവശ്യങ്ങള്‍ക്കായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS