പുകയിലയും മദ്യവും ഓൺലൈനിൽ വിൽക്കാൻ കഴിയില്ല; പോളിസി വ്യക്തമാക്കി ഗൂഗിൾ പ്ലേ സ്റ്റോർ

By Sooraj Surendran.24 05 2020

imran-azhar

 

 

തിരുവനന്തപുരം:കേരളത്തിലെ കുടിയന്മാർ മദ്യം ഓൺലൈനിലൂടെ ലഭ്യമാക്കുന്ന ആപ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ മദ്യവിൽപ്പന ശാലകളിൽ വൻ തോതിൽ തിരക്ക് അനുഭവപ്പെടുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു ആപ്പ് നിർമ്മിക്കാൻ സർക്കാർ ആലോചിച്ചത്. ആപ്പിലെ പോരായ്മകൾ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നിലപാട് വ്യക്തമാക്കി ഗൂഗിൾ പ്ലേ സ്റ്റോർ. "പുകയിലയും മദ്യവും ഓൺലൈൻ ആയി വിൽക്കാൻ ഞങ്ങൾ അനുവദിക്കില്ല" എന്ന് ഗൂഗിൾ ഡെവലപ്പർ പോളിസി സെന്ററിൽ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഗൂഗിളിന്റെ അനുമതി ലഭിച്ചാലുടൻ ആപ്പ് ഏത് നിമിഷവും നിലവിൽ വരും.

 

OTHER SECTIONS