അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

By priya.13 08 2022

imran-azhar

 

ആലപ്പുഴ: അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ മുരളീധരന്റെ മകന്‍ ശ്രീഹരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നു രാവിലെ അര്‍ത്തുങ്കലിനു സമീപം ചെത്തി കടല്‍ തീരത്തടിയുകയായിരുന്നു.

 

കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്റെ മകന്‍ വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആറ് വിദ്യാര്‍ത്ഥികള്‍ തീരത്തെത്തിയത്.ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത് .ഉടനെ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു.വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഇവര്‍ സഹായത്തിന് നിലവിളിച്ചു.


ശബ്ദം കേട്ട് എത്തിയ മത്സ്യതൊഴിലാളികള്‍ കയര്‍ എറിഞ്ഞ് ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി രംഗത്തെത്തിയിരുന്നു. അഗ്‌നിശമനസേനയും, തീരദേശ പൊലീസും, പൊലീസ് സേനയും വെള്ളിയാഴ്ചയും സംയുക്തമായി തെരച്ചില്‍ നടത്തിരുന്നു.

 

 

OTHER SECTIONS