പല ഇടപാടുകളിലും മോദി സെയിൽസ് ഏജൻ്റായി പ്രവർത്തിക്കുന്നു, ഇ ഡി അന്വേഷിക്കുമോ ? ; ഗൗരവ് വല്ലഭ്

By Ameena Shirin s.23 06 2022

imran-azhar

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് അഞ്ചുദീവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത് .

 

അദാനി ഗ്രൂപ്പിന് ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയതിനെ കുറിച്ച് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്?പ്രധാനമന്ത്രി ഇടപ്പെട്ടതിന് തെളിവുകളുണ്ട്.

 

അന്വേഷിക്കാൻ ഇഡിക്ക് ധൈര്യമുണ്ടോ?അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. പിപിഇ കിറ്റ് അഴിമതി പകൽ പോലെ വ്യക്തമായതാണ് . അദാനി ഗ്രൂപ്പിൻ്റെ നിരവധി ക്രമക്കേടുകൾ എന്തുകൊണ്ട് കാണാതെ പോകുന്നു .

 

ഇഡിയുടെ വിശ്വാസ്യത ഇല്ലാതായി. പ്രതിപക്ഷ നേതാക്കളെ രാവിലെ വിളിച്ച് വരുത്തി പാതിരാത്രിയിൽ ഇറക്കി വിടുന്നതാണോ ഹീറോയിസം . രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യമെന്നും ഗൗരവ് വല്ലഭ് ആരോപിച്ചു .

 

പല ഇടപാടുകളിലും മോദി സെയിൽസ് ഏജൻ്റായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമോ? ഗുജറാത്തിലെ ഹെറോയിൻ വേട്ട, വ്യാപം അഴിമതി ഇതിലൊന്നും ഇഡി ഇടപെടാത്തത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു .

 

OTHER SECTIONS