ഗൗ​രി ല​ങ്കേ​ഷി​ന്‍റെ പേ​രി​ൽ പ​ത്രം: കോ​ട​തി​ വി​ല​ക്കി

By BINDU PP .19 Nov, 2017

imran-azhar

 

 

 

ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ പേരിൽ പത്രം തുടങ്ങാനുള്ള സഹപ്രവർത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മകളുടെ പേരിൽ പത്രം തുടങ്ങുന്നതിനെതിരേ ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ് ആണ് ഹർജി സമർപ്പിച്ചത്. ഗൗരിയുടെ സഹപ്രവർത്തകനായ ചന്ദ്ര ഗൗഡയുടെ നേതൃത്വത്തിലാണ് 'നാനു ഗൗരി' എന്ന പേരിൽ പത്രം തുടങ്ങാൻ പദ്ധതിയിട്ടത്. സിദ്ധരാമയ്യ സ ർക്കാരിന്‍റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദിര ലങ്കേഷ് കോടതിയെ സമീപിച്ചത്. ഹർജിയിൽ അടുത്ത വാദം കേൾക്കുന്നതു വരെ, 'ഗൗരി ലങ്കേഷ് പത്രികെ', 'നാനു ഗൗരി' എന്നീ പേരുകളിലോ 'ലങ്കേഷ് പത്രികെ' എന്ന പേരിനോട് എന്തെങ്കിലും വാക്കുകൾ കൂട്ടിച്ചേർത്തോ പത്രം അച്ചടിച്ച് ഇ റക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്.

OTHER SECTIONS