ഐസക്കിന്റേത് യാഥാർഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റെന്ന് കുമ്മനം രാജശേഖരൻ

By Greeshma G Nair .03 Mar, 2017

imran-azhar

 

 

 

കോട്ടയം:ഇന്നവതരിപ്പിച്ച കേരള ബജറ്റ് യാഥാർഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബജറ്റ് ചോർന്നത് വിശ്വാസ്യത തകർത്തു. ഈ അനാസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യ മന്ത്രി രാജിവെയ്ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

 

ബജറ്റിന് കൂടുതല്‍ വിശ്വാസ്യത ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ ബജറ്റ് അവതരണം നടത്തിയത്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് നടന്നത് ഏറെ കുറ്റകരമായ അനാസ്ഥയാണ്. ബജറ്റ് അവതരണത്തിനു ശേഷം വിളിക്കുന്ന പത്രസമ്മേളനത്തില്‍ ബജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യുന്നതിനു പകരം അത് നേരത്തെ തന്നെ ചോര്‍ന്നു. ഇത് ബജറ്റിന്റെ വിശ്വാസ്യതയിലുണ്ടായ തികഞ്ഞ പരാജയമാണ്.

 

ധനമന്ത്രി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നോട്ടുഅസാധുവാക്കൽ മൂലം ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് പറയുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു , ഇതും കുമ്മനം പരാമർശിക്കുകയുണ്ടായി . നോട്ടസാധുവാക്കൽ അല്ല വരുമാനം കുറയുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും കുമ്മനം പറഞ്ഞു .

 

OTHER SECTIONS