പൊട്ടിമുടി ദുരന്തം ; ധനസഹായം വെട്ടിക്കുറച്ച സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധം ; കെ സുരേന്ദ്രൻ

By online desk .20 09 2020

imran-azhar

 

തിരുവനന്തപുരം: പൊട്ടിമുടി ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായം ഒരു ലക്ഷമായി കുറക്കാനുള്ള സർക്കാർ ഉത്തരവ് മനുഷ്യത്വവിരുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബാക്കി നാല് ലക്ഷം ദുരന്ത നിവാരണ അതോറിറ്റി കൊടുക്കുമെന്ന സർക്കാർ വാദം പാവങ്ങളെ പറ്റിക്കലാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു . പൊട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ പോവാൻ മടിച്ച മുഖ്യമന്ത്രി പ്രതിഷേധം ശക്തമായപ്പോഴാണ് അവിടെയെത്തിയത്, ഉടുതുണിക്ക് മറുതുണിയില്ലാത്ത തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ ധനസഹായം നൽകണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ളവർ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് വഴങ്ങിയില്ല. ഇപ്പോൾ ഇരകളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വരുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത് സുരേന്ദ്രൻ പറഞ്ഞു.

OTHER SECTIONS