ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്

By Sooraj Surendran.06 12 2018

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമലയിൽ നിരീക്ഷക സമിതിയെ ഏർപ്പെടുത്തിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതിയുടെ ഈ തീരുമാനം ശബരിമലയിൽ പോലീസുകാരുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. േഹമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയുടെ നിരീക്ഷക സമിതിയിലുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നും, ആവശ്യമെങ്കിൽ സുപ്രീംകോടതി തന്നെ മേൽനോട്ട സമിതിയെ രൂപീകരിക്കണമെന്നാണ് സർക്കാർ നിലപാട്. നിലവിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാണ് സർക്കാർ നിലപാട്.

OTHER SECTIONS