കൊറോണ: ഇന്ത്യ 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

By Sooraj Surendran.25 03 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. കൊറോണയെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയായി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ 1.5 ലക്ഷം കോടി രൂപയുടെ (19.6 ബില്യൺ ഡോളർ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാരിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർ‌ബി‌ഐ) തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും റിപോർട്ടുണ്ട്. സാമ്പത്തിക പാക്കേജ് 2.3 ലക്ഷം കോടി രൂപയാകുമെന്ന് സർക്കാർ വൃത്ത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് നിലവിൽ ധാരണയായിട്ടില്ലെന്നാണ് സൂചന.

 

OTHER SECTIONS