സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ല; നിലപാട് കടുപ്പിച്ച് കർഷകസംഘടനകൾ

By Sooraj Surendran.12 01 2021

imran-azhar

 

 

ന്യൂ ഡൽഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ.

 

കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു.

 

ശ്രദ്ധതിരിക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണ് വിദഗ്ധ സമിതിയെന്നും അവർ കുറ്റപ്പെടുത്തി. സമിതി അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചാല്‍പ്പോലും അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ല.

 

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച വൈകീട്ട് വ്യക്തമാക്കി.

 

സുപ്രീം കോടതിയുടെ നോട്ടീസ് ഉണ്ടെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭം നടത്തുമെന്നും അവർ അറിയിച്ചു.

 

OTHER SECTIONS