ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാവില്ലെന്ന് ഗവര്‍ണര്‍

By priya.14 08 2022

imran-azhar

 

തിരുവനന്തപുരം: കെ.ടി.ജലീല്‍ എംഎല്‍എയുടെ വിവാദമായ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ജലീലിന്റെ കശ്മീര്‍ പോസ്റ്റിനെക്കുറിച്ച് രോഷാകുലനായാണു ഗവര്‍ണര്‍ സംസാരിച്ചത്.


'ജലീലിന്റെ കശ്മീര്‍ പരാമര്‍ശം കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്?' ഗവര്‍ണര്‍ ചോദിച്ചു.

 

OTHER SECTIONS