ഗവർണറുടെ സുരക്ഷ ഇനി സിആർപിഎഫിന്; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ...

ചൊവ്വാഴ്ച ​രാജ്ഭവനിൽ നടന്ന സുരക്ഷാ അവലോകന യോ​ഗത്തിലാണ് ധാരണയായത്. പോലീസും സിആർപിഎഫും സംയുക്തമായി ചേർന്നാണ് ​ഗവർണറുടെ സുരക്ഷ സജ്ജീകരിക്കുന്നത്.

author-image
Greeshma Rakesh
New Update
ഗവർണറുടെ സുരക്ഷ ഇനി സിആർപിഎഫിന്; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ...

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത സുരക്ഷ ഇനിമുതൽ സിആർപിഎഫിന്. ഗവർണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ധാരണയായി. ചൊവ്വാഴ്ച രാജ്ഭവനിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്. പോലീസും സിആർപിഎഫും സംയുക്തമായി ചേർന്നാണ് ഗവർണറുടെ സുരക്ഷ സജ്ജീകരിക്കുന്നത്.

ഇനിമുതൽ ഗവർണറുടെ എല്ലാ യാത്രകളിലും മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ സിആർപിഎഫ് ഉദ്യോഗസ്ഥരാകും സുരക്ഷയൊരുക്കുക. രാജ്ഭവന്റെയുള്ളിലും സിആർപിഎഫ് സുരക്ഷയൊരുക്കും.അതെസമയം രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയാകും വിന്യസിക്കുക. പൊലീസായിരിക്കും ഗവർണറുടെ യാത്രാറൂട്ട് നിശ്ചയിക്കുന്നത്. മറ്റ് സുരക്ഷാ നടപടികളിലും പൊലീസ് തുടരും.

കഴിഞ്ഞ ദിവസം ഗവർണർക്ക് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷയ്‌ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവാണ് കൈമാറിയത്.

സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്.കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

governor kerala government crpf arif muhammed khan security