കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നതായി ഗവര്‍ണര്‍

By Anju.20 Jan, 2018

imran-azhar

 

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നതായി ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം .അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

 

ഇന്നലെ നടന്ന പോലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു. അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം. അക്രമ ബാധിത പ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണം-ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊന്നത്. പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാമപ്രസാദ് കാക്കയങ്ങാട് ഐ.ടി.ഐ. എ.ബി.വി.പി. യൂണിറ്റ് അംഗമാണ്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.

 

കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്.

 

OTHER SECTIONS