ടിക്ക്ടോക്കിന്റെ വഴിയെ സ്നാക്ക് വീഡിയോയും

By online desk.24 11 2020

imran-azhar

 

 

ന്യൂഡല്‍ഹി:ടിക്ക്ടോക്കിന്റെ നിരോധനത്തിനു പിന്നാലെ ഷോർട്ട് വിഡിയോ ഷെയറിംഗ് ആപ്പുകളിൽ പെട്ട സ്നാക്ക് വിഡിയോയും നിരോധിക്കുന്നു.സമാന ആപ്പുകളെയൊക്കെ പിന്തള്ളിയായിരുന്നു സ്നാക്ക് വിഡിയോയുടെ വളർച്ച. ഇതിനിടെയാണ് കേന്ദ്രം സ്നാക്ക് വിഡിയോയെയും നിരോധിച്ചത്.കൂടുതൽ ജനപ്രീതിയോടെ മുന്നേറുകയായിരുന്ന ആപ്പാണിത്.ടിക്‌ടോക്ക് നിരോധിച്ചതു മുതൽ പ്ലേസ്റ്റോറിൽ നിന്ന് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയിരുന്നു സ്നാക്ക് വിഡിയോ.

 

190 മില്ല്യൺ ഡൗൺലോഡുകളാണ് ജൂൺ 29 മുതൽ ഇന്നുവരെ സ്നാക്ക് വീഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്.അവസാന ഒരു മാസത്തിൽ 35 മില്ല്യൺ ഡൗൺലോഡുകളാണ് സ്നാക്ക് വിഡിയോയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിച്ചത്.

OTHER SECTIONS