കുതിച്ചുയർന്ന് സവാള വില; ഇറക്കുമതി നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവ് വരുത്തി

By Sooraj Surendran.21 10 2020

imran-azhar

 

 

ന്യൂ ഡൽഹി: സവാളയുടെ വില കഴിഞ്ഞ പത്ത് ദിവസമായി ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിൽ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

 

പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിൽ നിന്നും 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.

 

സവാള ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നാണ് സവാളയ്ക്ക് വില ഉയരാൻ കാരണമായത്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചിട്ടുണ്ട്.

 

OTHER SECTIONS