ഉന്നാവ് പീഡനം:ബിജെപി എംഎല്‍എയുടെ വൈ-കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

By Anju N P.20 Apr, 2018

imran-azhar

 

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ വൈ-കാറ്റഗറി സുരക്ഷ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐ കസ്റ്റഡിയിലുള്ള എംഎല്‍എയുടെ സുരക്ഷ ഏപ്രില്‍ 12 മുതല്‍ പിന്‍വലിച്ചതായി യുപി പ്രിന്‍സിപ്പള്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു.

 

നാല് പോലീസുകാരും അദ്ദേഹത്തിന്റെ കൂടെ ആയുധങ്ങളോട് കൂടിയ മൂന്ന് പോലീസുകാരുമാണ് സുരക്ഷക്കായി ഉന്നാവിലെ മാഖിയിലുള്ള സെനഗറിന്റെ വസതിയില്‍ ഉണ്ടായിരുന്നത്. ഉന്നാവ് ബലാത്സംഗ കേസ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന പശ്ചത്തലത്തിലാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്.

 

പീഡനത്തിനിരയായ പെണ്‍കുട്ടി കുടുംബത്തോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.