ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

By uthara .12 02 2019

imran-azhar

 

ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗക്കാണ് എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരമുണ്ട്.
പുതുമുഖ ഗായികക്കുള്ള പുരസ്‌കാരം ദുവാ ലിപക്കാണ്.

 

മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്നര്‍ . പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്. കസെ മസ്ഗ്രേവ്സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. കസെ മസ്ഗ്രേവ്സിന്റെ തന്നെ ബട്ടര്‍ഫ്ലൈസിനാണ് കട്രി സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി.അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലിന് മരണാനന്തര ബഹുമതിയായി ഗ്രാമി ലഭിച്ചു.

OTHER SECTIONS