ബാരാമുള്ളയിൽ സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം.

 

ആക്രമണത്തിൽ ഒരു പ്രദേശവാസിക്കും, സൈനികനും പരിക്കേറ്റു. സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയിരുന്നു.

 

ഇതിന് പിന്നാലെ മേഖലയിൽ സൈന്യം സുരക്ഷാ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പട്രോളിംഗിനിടെയാണ് സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.

 

മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

 

വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.

 

ണ്ടാഴ്ചയ്ക്ക് മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.

 

OTHER SECTIONS