രാജ്യത്തെ ജി എസ് ടി വരുമാനത്തിൽ വൻവർധന; ജി.എസ്.ടി വരുമാനം 1,47 ലക്ഷം കോടി രൂപയായി

By Lekshmi.01 10 2022

imran-azhar

 

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനം 1,47 ലക്ഷം കോടി രൂപയായി. 25 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി ഏഴാംമാസമാണ് ജി.എസ്.ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ എത്തുന്നത്. ആഗസ്റ്റിൽ ജി.എസ്.ടി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു.

 


കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തെക്കാൾ 26 തമാനം കൂടുതലാണ് ഇത്തവണ നേടിയത്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 39 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 22 ശതമാനം കൂടുതലാണ്.

 

OTHER SECTIONS