പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയേക്കും; ശക്തമായി എതിർക്കുമെന്ന് കേരളം

By സൂരജ് സുരേന്ദ്രന്‍.14 09 2021

imran-azhar

 

 

ന്യൂ ഡൽഹി: പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്.

 

ഈ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.

 

വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഉണ്ടായേക്കും.

 

അതേസമയം കേന്ദ്ര നീക്കത്തിനെതിരെ കേരളം കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.

 

നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

 

എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

 

OTHER SECTIONS