ജി.എസ്.ടി.: ഇന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണവില അഞ്ചുശതമാനം കുറയും

By Anju N P.15 Nov, 2017

imran-azhar

 


തിരുവനന്തപുരം: പുതുക്കിയ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) പ്രകാരം ബുധനാഴ്ചമുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയും. എല്ലാ റെസ്റ്റോറന്റുകളിലും നവംബര്‍ 15 മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

 

ജി.എസ്.ടി. നടപ്പില്‍വന്നപ്പോള്‍ എ.സി. റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്തവയില്‍ 12 ശതമാനവും നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭക്ഷണവിലയിലെ വലിയ മാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് നികുതി ഏകീകരിച്ചത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുധനാഴ്ചമുതല്‍ വിലയ്ക്കൊപ്പം അഞ്ചുശതമാനം നികുതിയാവും ഈടാക്കുകയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയീന്‍കുട്ടി ഹാജി പറഞ്ഞു.

 

നികുതിഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ കോമ്പൗണ്ടിങ് നികുതി അഞ്ചുശതമാനത്തില്‍നിന്ന് രണ്ടുശതമാനമായി നിശ്ചയിക്കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ഇപ്പോഴത്തെ നിലപാട്.

 

ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നികുതിയും 28-ല്‍നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ചോക്ലേറ്റ്, ഷാമ്പു, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റല്‍ ഉത്പന്നങ്ങള്‍, ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ഇതോടെ ബുധനാഴ്ചമുതല്‍ വിലകുറയും

 

OTHER SECTIONS