ഒടിടി സോഷ്യൽമീഡിയ പ്ലാറ്റ്ഫോം നിയന്ത്രണം; മാർഗ്ഗരേഖയുമായി കേന്ദ്രസർക്കാർ

By Aswany Bhumi.25 02 2021

imran-azhar

 

 

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖയുമായി കേന്ദ്രസർക്കാർ. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

 

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖയും കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രകോപനപരമായ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് മാർഗരേഖയിൽ പറയുന്നു.

 

നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി.കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്.

 

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് U/A സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി മന്ത്രിമാർ പറഞ്ഞു.

 

 

OTHER SECTIONS