പഴയ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

By Anju N P.24 Nov, 2017

imran-azhar

 


അഹമ്മദാബാദ്: പഴക്കം ചെന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ജി നല്‍കിയത്.

 

ശരിയായ പരിശോധനകള്‍ക്ക് ശേഷമാണ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി
തകരാറുള്ള യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞതാണെന്നും ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, ഏ വൈ കോഗ്ജെ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം പരാതികള്‍ നല്‍കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി.

 

OTHER SECTIONS