ഗുജറാത്തില്‍ ഫാക്ടറിയില്‍ തീപിടുത്തം; രണ്ടുമരണം, 125 പേരെ രക്ഷപെടുത്തി

By Preethi Pippi.18 10 2021

imran-azhar

 

ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 


സൂറത്തിലെ കഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് തീപിടിച്ചുതുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

OTHER SECTIONS