ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാമതായി

By sisira.23 02 2021

imran-azhar


അഹമ്മദാബാദ്:ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപിക്ക് വന്‍ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വലിയ നേട്ടമുണ്ടാക്കി.

 

ഞായറാഴ്ചയാണ് അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായി തിരഞ്ഞെടുപ്പ് നടന്നത്.

 

ഇതുവരെ 576 സീറ്റുകളില്‍ 322 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. അതില്‍ ബിജെപി 256 സീറ്റുകള്‍ നേടിയിട്ടുണ്ട്.

 

45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്. 2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

 

ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളും തൂത്തുവാരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.


സൂറത്തിലാകട്ടെ കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. സൂറത്ത് കോര്‍പ്പറേഷനില്‍ ആകെയുള്ളത് 120 സീറ്റുകളാണ്.

 

ഇതില്‍ 79 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 52 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 19 സീറ്റുകളിലും ജയിച്ചു. എട്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്

OTHER SECTIONS