ലേലത്തിലൂടെ 33.5 കോടി ക്ക് ചിത കൊളുത്താന്‍ അവകാശം നേടി

By sruthy sajeev .21 Apr, 2017

imran-azhar

 

മുംബയ്: വന്‍ തുകയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ ലേലം കൊള്ളുന്നത് പതിവായ ജൈനമതക്കാര്‍ക്കിടയില്‍ അന്തരിച്ച പ്രമുഖ സന്ന്യാസിയുടെ ചിതയ്ക്ക് തീ കൊളു
ത്താനുള്ള അവകാശം വിറ്റുപോയത് 33.5 കോടി രൂപയ്ക്ക്.

 


രാജസ്ഥാനിലെ ജയന്ത് സെന്‍ സുരീശ്വര്‍ജി മഹാരാജ് സാഹബിന്റെ ചിതയ്ക്ക് തീ കൊളുത്താനുള്ള അവകാശം സമ്പാദിക്കാന്‍ ഇത്രയും പണമൊഴുക്കിയത് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സമ്പന്ന കുടുംബമായിരുന്നു. സംസ്‌കാര ചടങ്ങിലെ വിവിധ അവകാശങ്ങള്‍ക്ക് കൂടി ലേലം വിളി നടന്നപ്പോള്‍ മൊത്തം ഒഴുകിയത് 57 കോടി രൂപയാണ്.

 

ലക്ഷക്കണക്കിന് ജൈന വിശ്വാസികളുടെ മാനസഗുരുവായ 81 കാരന്‍ മഹാരാജ് സാഹേബ് മരിച്ചത് തിങ്കളാഴ്ചയയിരുന്നു. പിറ്റേന്ന് സന്ന്യാസിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത് 50,000 ജൈനമത വിശ്വാസികളായിരുന്നു. മൃതദേഹം കുളിപ്പിക്കല്‍, ചന്ദനം പൂശല്‍, ശരീരം മുഴുവന്‍ മൂടുന്ന ഷാള്‍ ധരിപ്പിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കെല്‌ളാം വന്‍ തു
കയാണ് ആള്‍ക്കാര്‍ ലേലം വിളിച്ചത്.

 

സംസ്‌ക്കാര ചടങ്ങുകള്‍ ലേലം കൊള്ളുന്ന രീതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 450 വര്‍ഷം മുമ്പ് തുടങ്ങിയതാണ്. അക്കാലത്ത് ജൈന ക്ഷേത്രങ്ങള്‍ക്ക് മതിയായ വരുമാനം ഉണ്ടായിരുന്നില്‌ള. പിന്നീട് ഇത് പതിവായി മാറുകയായിരുന്നു. സംസ്‌കാര ചടങ്ങില്‍ പത്മാസനത്തില്‍ പല്‌ളക്കില്‍ ഇരുത്തുന്ന ഭൗതീകശരീരം ചുമക്കുന്നതിനുള്ള അവകാശം
നിര്‍ണ്ണയിക്കുക കുടുംബമായിരിക്കുമെന്ന് നേരത്തേ സന്ന്യാസി എഴുതി വച്ചിരുന്നു.

 

loading...