ഗൾഫ് എയർ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കും

By online desk .14 09 2020

imran-azhar

കൊച്ചി : ബഹ്‌റൈൻ ദേശീയ എയർലൈനായ ഗൾഫ് എയർ നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. ഇന്ന് തിരുവനന്തപുരത്തേക്കും ഈ ആഴ്ചയിൽ തന്നെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടാവും. കൂടാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കും. ഇന്ത്യയുടേയും ബഹ്റൈന്റെയും സർക്കാരുകൾ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ബഹ്റൈനിലേക്ക് വരുന്നവർ നിർബന്ധമായും ബി അവെയർ ആപ്പ് ഡൗൺലോഡ് ചെയ്യണം. കൂടാതെ സ്വന്തം ചെലവിൽ പി സി ആർ ടെസ്റ്റിന് വിധേയരാക്കുകയും വേണം. ഫലം വരുംവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. 60 ദിനാർ ആണു ഫീസ്.

OTHER SECTIONS