മോദിയുടെ വേദിയിൽ വെടിപൊട്ടിയ സംഭവം; വെടിയുണ്ട തറയിലേക്ക് പൊട്ടിച്ചുകളയുകയായിരുന്നുവെന്ന് മനോജ് എബ്രഹാം

By online desk.20 04 2019

imran-azhar

 

 

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പൊലീസുകാരന്റെ തോക്കില്‍നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. തോക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ വെടിയുണ്ട തറയിലേക്ക് പൊട്ടിച്ചുകളയുകയായിരുന്നുവെന്ന് ദക്ഷിണ മേഖല എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. പൊലീസുകാരന്റെ പിസ്റ്റര്‍ കാഞ്ചിവലിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന് സമീപം തറയിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് മനോജ് എബ്രഹാം പറഞ്ഞു.

 

ശേഷം പൊലീസുകാരന് പകരം മറ്റൊരു തോക്ക് നല്‍കി. ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണ് പൊലീസുകാരന്‍ മടങ്ങിയത്. ഇത് സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം വെടിപൊട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ഗൂഢാലോചയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന് സംശയമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

OTHER SECTIONS