വടിവാള്‍ കൊണ്ട് കേക്കു മുറിച്ച്‌ പിറന്നാള്‍ ആഘോഷം: തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ ബിനു പൊലീസില്‍ കീഴടങ്ങി

By BINDU PP .13 Feb, 2018

imran-azhar

 

 


ചെന്നൈ: തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ ബിനു പൊലീസില്‍ കീഴടങ്ങി. ചെന്നൈയിലെ ഡെപ്യൂട്ടി കമ്മീഷണറിന്റെ ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ ബിനുവിന്‍റെ പിറന്നാളാഘോഷത്തിനിടെ ബിനുവിന്‍റെ കൂട്ടാളികളെ പിടികൂടിയിരുന്നു . ഓപ്പറേഷന്‍ ബര്‍ത്ത്ഡേ എന്ന് പേരിട്ട പൊലീസ് നടപടിയില്‍ നിന്നും അന്ന് ബിനു രക്ഷപ്പെട്ടിരുന്നു.പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളാണ് പൊലീസിന്‍റെ പിടിയിലായത്. അമ്ബത് പേരടങ്ങുന്ന പോലീസ് സംഘം ആഘോഷ സ്ഥലം വളഞ്ഞ് തോക്ക്ചൂണ്ടി പിടികൂടുകയായിരുന്നു. 30 പേരെ സ്ഥലത്ത് വച്ച്‌ പിടികൂടി. ബാക്കിയുള്ളവര്‍ രക്ഷപ്പെടുന്നതിനിടെയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എട്ട് കൊലപാതകക്കേസുകളാണ് ബിനുവിനെതിരുള്ളതെന്ന് പോലീസ് പറഞ്ഞു. തിരുവന്തപുരം സ്വദേശിയായ ബിനു ചെന്നൈ ചൂളൈമേടയിലാണ് താമസം.ആളൊഴിഞ്ഞ പ്രദേശത്തുള്ള വര്‍ക്ക്ഷോപ്പിന് സമീപമായിരുന്നു ആഘോഷം. 150 ല്‍പ്പരം പേര്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ബിനു ആഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷത്തിനിടെ തോക്കുമായി പൊലീസ് ചാടിവീണതോടെ ഗുണ്ടകള്‍ ചിതറിയോടി. പലരേയും തോക്കുചൂണ്ടിയാണ് പിടികൂടിയത്.

 

 

OTHER SECTIONS