കൊല്ലം സബ് കളക്ടറുടെ ഗൺമാനും, ഡ്രൈവർക്കും സസ്‌പെൻഷൻ

By Sooraj Surendran .03 04 2020

imran-azhar

 

 

കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, നിർദേശങ്ങളും കാറ്റിൽ പറത്തിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനെയും, ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു. സിംഗപ്പൂരിൽ നിന്നുമെത്തിയ അനുപം മിശ്രയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗണ്‍മാന്‍ സുജിത്തും ഡ്രൈവറും ചേര്‍ന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഇരുവരോടും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇരുവരും നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി. അതേസമയം നിരീക്ഷണത്തിൽ കഴിയവേ അധികൃതരുടെ കണ്ണുവെട്ടിച്ച് നാട്ടിലേക്ക് മുങ്ങിയ അനുപം മിശ്രയെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറാണ് ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തത്. ഏതെങ്കിലും തരത്തില്‍ ഈ വ്യക്തിക്ക് രോഗമുണ്ടെങ്കില്‍ അത് സമൂഹത്തിലേക്ക് പകരാനുള്ള സാധ്യയുണ്ടായിരുന്നു, ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി.

 

OTHER SECTIONS