സര്‍ക്കാര്‍ വിരുദ്ധ സമരം; ബാഗ്ദാദിലെ ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം

By online desk.05 10 2019

imran-azhar

 

ബാഗ്ദാദ്: ബാഗ്ദാദില്‍ ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം. ഇറാഖ് ജനതയുടെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിടെയാണ് ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. ശനിയാഴ്ചയാണ് മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നിരവധി ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.

 

മുഖംമൂടി ധരിച്ച നിരവധി പേര്‍ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്ന് സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍-അറബിയ വ്യക്തമാക്കി. ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും അല്‍-അറബിയ അറിയിച്ചു. ടെലിവിഷന്‍ സ്റ്റേഷനുകള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയില്ലെന്നും ആരോപണമുണ്ട്.

 

നൂറോളം പേരാണ് പ്രക്ഷോഭത്തിനിടെ മരിച്ചത്. തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചതിനെതിരേ ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട സമരം തെക്കന്‍ ഇറാഖിലുടനീളം വ്യാപിച്ചിരിക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നിറയൊഴിച്ചു. ബാഗ്ദാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും തടഞ്ഞിട്ടുണ്ട്.

 

OTHER SECTIONS