ജയിലില്‍ ഗുര്‍മീതിന് വി.ഐ.പി പരിഗണന ; ഭക്ഷണമായി പാലും ജ്യൂസും

By Anju N P.15 Nov, 2017

imran-azhar

 

മാനഭംഗക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനു ജയിലില്‍ പ്രത്യേക സുഖവാസമെന്ന് റിപ്പോര്‍ട്ട്. ഗുര്‍മീതിനൊപ്പം ജയിലില്‍ കഴിഞ്ഞ രാഹുല്‍ ജെയ്ന്‍ ജാമ്യത്തില്‍ പുറത്തെത്തിറങ്ങിയപ്പോഴാണ് ജയിലിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.


മറ്റു തടവുകാരോടു പെരുമാറുന്നതുപോലെയല്ല ജയില്‍ അധികൃതര്‍ ഗുര്‍മീതിനോടു പെരുമാറുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഗുര്‍മീത് ആ ജയിലില്‍ കഴിയുന്നുണ്ടെങ്കിലും ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്കു മറ്റാര്‍ക്കും പ്രവേശനമില്ല. ഗുര്‍മീതിനെ സെല്ലില്‍നിന്നു പുറത്തിറക്കുമ്പോള്‍ മറ്റു തടവുകാരെ സെല്ലിനുള്ളില്‍ പൂട്ടിയിടും- രാഹുല്‍ വ്യക്തമാക്കി.

 

പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി അദ്ദേഹം കന്റീനിലേക്കു പോകുകയാണു പതിവെന്നാണ് അധികൃതരുടെ വിശദീകരണം. ഗുര്‍മീത് വന്നതിനുശേഷമാണു ജയിലിലെ മറ്റ് സാധാരണ തടവുകാര്‍ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ജയില്‍വളപ്പിനുള്ളില്‍ സ്വതന്ത്രമായി നടക്കാനും നല്ല ഭക്ഷണവും ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോഴതു മാറി. വസ്ത്രങ്ങളും ചെരുപ്പും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍പ്പോലും ഇപ്പോള്‍ വരുന്നില്ല.

 

സഹ തടവുകാരന്‍ ഇതേത്തുടര്‍ന്ന് ജഡ്ജിയെ സമീപിച്ചു. പിന്നീട് സ്ഥിതിഗതികള്‍ കുറച്ച് മെച്ചപ്പെട്ടെങ്കിലും അസമത്വത്തിനെതിരെയുള്ള തടവുകാരുടെ ജയിലിനുള്ളിലെ സമരത്തിന് ഗുണം കിട്ടിയില്ല. ഗുര്‍മീത് ജയിലില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഞങ്ങളതു വിശ്വസിക്കുന്നില്ല.


ഒരിക്കല്‍പ്പോലും ഗുര്‍മീത് ജോലി ചെയ്യുന്നതു കണ്ടിട്ടില്ല. മറ്റു തടവുകാര്‍ക്ക് അവരുടെ സന്ദര്‍ശകരുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്താനാണ് അനുവാദം. എന്നാല്‍ ഗുര്‍മീതിനു രണ്ടു മണിക്കൂര്‍ നേരം സന്ദര്‍ശകരെ കാണാന്‍ അനുവാദമുണ്ടെന്നും രാഹുല്‍ ജെയ്ന്‍ അറിയിച്ചു.

 

OTHER SECTIONS