മലബാര്‍ ദേവസ്വംക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണവിലക്ക് ; ഗുരുവായൂരില്‍ ഇന്ന് മുതല്‍ വിവാഹബുക്കിംഗ്

By Online Desk.09 07 2020

imran-azhar

 


കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്തര്‍ കൂട്ടമായി എത്തുന്നതിനാല്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്‌തേക്കാമെന്നതിനാലാണ് തീരുമാനം.

 


അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിവാഹ ബുക്കിംഗ് പുനരാരംഭിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. ഇന്ന് മുതല്‍ വിവാഹബുക്കിംഗ് ആരംഭിക്കും. കൗണ്ടറിലും ഗുഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

OTHER SECTIONS