ഗുരുവായൂര്‍ ദര്‍ശനവും വഴിപാട് കഴിപ്പിക്കലും ഉത്തരവാദിത്തമെന്ന് കടകംപള്ളി

By praveen prasannan.14 Sep, 2017

imran-azhar

തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതില്‍ വിശദീകരണവുമയി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയായിരുനു എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ല. തന്‍റെ കുടുംബാംഗങ്ങള്‍ ഭക്തരാണ്.

മന്ത്രി കുടുംബാംഗങ്ങള്‍ക്ക് വഴിപാട് നടത്തുകയു ശേഷിച്ച തുക അന്നദാനത്തിന് സംഭാവന നല്‍കുകയും ചെയ്തു.

കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനവും വഴിപാട് നടത്തിയതും ബി ജെ പി സ്വാഗതം ചെയ്തു. എന്നാല്‍ സി പി എമ്മിന്‍റെ ഇരട്ടത്താപ്പിനെ വിമര്‍ശിക്കുകയും ചെയ്തു.

നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തുകയും വഴിപാട് നടത്തുകയും ചെയ്യുന്പോള്‍ അണികളില്‍ കുത്തിനിറയ്ക്കുന്നത് നിരീശ്വരവാദമാണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

OTHER SECTIONS