ഗ്യാന്‍വാപി കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും

By Priya.04 07 2022

imran-azhar

ഉത്തര്‍പ്രദേശ്:ഗ്യാന്‍വാപി കേസില്‍ വാരണാസി ജില്ലാ കോടതിയില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും.കേസ് പരിഗണിക്കുന്നതിന് മുന്‍പ് സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് സിവില്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.

 


ഹിന്ദു സ്ത്രീകള്‍ പ്രാര്‍ത്ഥനക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.ഇത് സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

 

 

OTHER SECTIONS