തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി

By Sooraj Surendran.20 10 2019

imran-azhar

 

 

തൃശൂർ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന അധ്യയനമണിക്കൂറുകള്‍ തുടര്‍ന്നുളള അവധി ദിവസങ്ങളിലായി ക്രമീകരിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ഉൾപ്പെടെയുള്ള 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും ജാഗ്രത നിർദേശങ്ങൾ പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു.

 

OTHER SECTIONS