ഹാമർ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

By Sooraj Surendran.21 10 2019

imran-azhar

 

 

കോട്ടയം: സംസ്ഥാന ജൂനിയർ അത്‌‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പാലാ സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോൺസൺ(16) തിങ്കളാഴ്ചയാണ് മരിച്ചത്.

 

ഒക്ടോബർ നാലിനാണ് അഫീലിന് ജൂനിയർ അത്‌‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് പരിക്കേറ്റത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അധികൃതർ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഹാമർ വീണ് അഫീലിന്റെ തലയോട്ടി പൊട്ടിച്ചിതറി തലച്ചോറ് അമർന്ന നിലയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫീലിനെ അടിയന്തര ശസ്ത്രക്രിയക്ക് രണ്ട് തവണ വിധേയനാക്കിയിരുന്നു. ന്യൂമോണിയ ബാധയാണ് അഫീലിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 

 

OTHER SECTIONS