ഹാ​മ​ർ ത്രോ​യി​ക്കി​ടെ അ​പ​ക​ടം: വിദ്യാർത്ഥിക്ക് പരിക്ക്

By Sooraj Surendran .08 11 2019

imran-azhar

 

 

കോഴിക്കോട്: കഴിഞ്ഞ മാസം സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ റവന്യു ജില്ലാ കായിക മേളയിൽ ഹാമർ ത്രോയിക്കിടെ വീണ്ടും അപകടം. അപകടത്തിൽ കായികതാരമായ വിദ്യാർത്ഥിയുടെ കൈ വിരലിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ വിരലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന സമാന അപകടത്തിൽ പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീൽ ജോണ്‍സനാണ് മരിച്ചത്. 17 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അഫീൽ നവംബർ 21നാണ് മരണത്തിന് കീഴടങ്ങിയത്.

 

OTHER SECTIONS