ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നട്ടെല്ലിന് ഗുരുതര പരിക്ക്

By Anju N P.03 Sep, 2018

imran-azhar


ഹനാന് കൊടുങ്ങല്ലൂരില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. ഇന്നു രാവിലെയാണ് സംഭവം.ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍നിയന്ത്രണം തെറ്റി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ഹനാനെ കൊടുങ്ങല്ലൂരെ ഒരുആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാല്‍ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. ചെവിയുടെ ബാലന്‍സിംഗിനും നടുവിനും നിലവില്‍ ചികിത്സ തേടുന്നയാളാണ് ഹനാന്‍.