19-ാം ദിവസം നിരാഹാരം അവസാനിപ്പിച്ച് ഹാർദിക് പട്ടേൽ

By Sooraj S.12 Sep, 2018

imran-azhar

 

 

അഹമ്മദാബാദ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹർദിക് പട്ടേൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഓഗസ്റ്റ് മാസം 25നാണ് ഹാർദിക് പട്ടേൽ പട്ടേൽ വിഭാഗക്കാർക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ട് നിരാഹാരസമരം ആരംഭിച്ചത്. എന്നാൽ ഹാർദിക് പട്ടേലിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ല. ഇരുപത്തിനാലുകാരനായ ഹാർദിക് പട്ടേലിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രവർത്തകരുടെ നിർദേശ പ്രകാരം നിരാഹാരസമരം അവസാനിപ്പിക്കുന്നതെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി. 19-ാം ദിവസമാണ് ഹാർദിക് പട്ടേൽ സമരം അവസാനിപ്പിക്കുന്നത്. സമരം അവസാനിപ്പിച്ച ഹാർദിക് പട്ടേൽ ശത്രുക്കൾക്ക് സഹായം ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഹാർദിക്കിന്റെ സമരത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചിരുന്നു.

OTHER SECTIONS