മരട് കേസ്; സര്‍ക്കാരിനായി ഹരീഷ് സാല്‍വെ ഹാജരാകും

By mathew.23 09 2019

imran-azhar

 

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ഹാജരാകും. ചീഫ് സെക്രട്ടറി ടോം ജോസിന് വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. ഫ്ളാറ്റ് പൊളിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

 

കോടതിയില്‍ വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്നത് ഗുണം ചെയ്യുമെന്ന് ഹരീഷ് സാല്‍വെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു. ഹരീഷ് സാല്‍വെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

കേസില്‍ നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്മാറിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹരീഷ് സാല്‍വെയെ സമീപിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളാണ് ഹരീഷ് സാല്‍വെ. മുഖ്യമന്ത്രി പിണറായി വിജയനായി ലാവ്ലിന്‍ കേസില്‍ ഹാജരാകുന്നതും ഹരീഷ് സാല്‍വെയാണ്.

 

 

OTHER SECTIONS