'കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങൾ'; ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ഹരിത നേതാക്കള്‍

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നവാസിനെതിരെ രൂക്ഷവിമർശനവുമായി ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്ന ആരോപണത്തിൽ ഹരിതനേതാക്കൾ ഉറച്ചുനിൽക്കുന്നു.

 

"കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങൾ. ഞങ്ങള്‍ ചാടി കളിക്കുന്ന കുരങ്ങന്‍മാരല്ല ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നു" നജ്മ കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

നവാസിനെതിരെ പാർട്ടിയിൽ പരാതി നൽകി 50 ദിവസം കാത്തിരുന്നു. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഹരിതനേതാക്കൾ പറഞ്ഞു.

 

വാസിനെ സംരക്ഷിക്കാന്‍ ഞങ്ങളെ ബലിയാടാക്കി. വ്യക്തികള്‍ക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീര്‍ക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.

 

OTHER SECTIONS