പുതിയ അംഗത്തെ സ്വീകരിക്കാൻ ഒരുങ്ങി ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബം

By Sarath Surendran.15 10 2018

imran-azhar

 


ലണ്ടന്‍ : പുതിയ അംഗത്തെ സ്വീകരിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് രാജകുടുംബം. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരൻ അച്ഛനാവുന്ന വിവരം കെന്‍സിങ്ടൺ പാലസാണ് പുറത്തു വിട്ടത്. മേഗന്‍ മാര്‍ക്കിള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ രാജകുടുംബം ആഘോഷങ്ങൾക്ക് തിരി തെളിയിക്കുകയാണെന്നും ഇതുവരെ ജനങ്ങളും ലോകവും തന്ന പിന്തുണയ്ക്കും കൊട്ടാരം അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു.


ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരന്റെ ഭാര്യ മേഗന്റെ ആരോഗ്യം വളരെ നല്ല നിലയിലാണ്. 2019 ഏപ്രിലോടെയായിരിക്കും പ്രസവം നടക്കുക. കുട്ടിയെ നോക്കാൻ ആയയെ വയ്ക്കേണ്ടതില്ലാഎന്ന നിലപാടിലാണ് മേഗന്‍. അതുകൊണ്ട് തന്നെ മേഗന്‍ അമേരിക്കയില്‍ നിന്നും ലണ്ടനിലേക്ക് താമസം മാറ്റിയേക്കും. നിലവില്‍ ഇരുവരും ഓസ്ട്രേലിയൻ സന്ദർശനത്തിന്‍റെ ഭാഗമായി സിഡ്നിയിലാണുളളത്.


മകള്‍ ഗര്‍ഭിണിയായതില്‍ വളരെ സന്തോഷമുണ്ടെന്ന് മേഗന്റെ മാതാവ് ഡോരിയ റാഗ്ലാന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

 

 

 

OTHER SECTIONS