ശക്തമായ മഴ തുടരും: കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Sooraj Surendran .22 07 2019

imran-azhar

 

 

കണ്ണൂർ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ വ്യാഴാഴ്ച വരെ തുടരും. ഇതേ തുടർന്ന് കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾക്ക് അവധി ബാധകമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

OTHER SECTIONS