ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

By Anju N P.25 Jun, 2018

imran-azhar

സംസ്ഥാന സര്‍ക്കാര്‍ ഹൈറേഞ്ച് മേഖലയോട് ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നെന്നാരോപിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലെ ഹര്‍ത്താല്‍ ഇന്ന്. തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍.

 

കെഡിഎച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ബൈസന്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനവിലാസം എന്നീ വില്ലേജുകളില്‍ നിലവിലുള്ള കര്‍ശന കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പിന്‍വലിക്കുക, ഭൂപതിവായി ലഭിച്ച പട്ടയഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുക, പഞ്ചായത്ത് അനുമതിയോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക, കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്. ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളിലാണ് ഹര്‍ത്താല്‍.

 

കൂടീതെ വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യവും ഹര്‍ത്താലിലൂടെ യുഡിഎഫ് ജില്ലാ നേതൃത്വം മുന്നോട്ടുവയ്ക്കുന്നു. നിയന്ത്രണങ്ങളും വന്യജീവി ആക്രമണങ്ങളും ഇല്ലാത്ത തൊടുപുഴ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍