ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില്ല എന്ന് വ്യവസായ സംഘടന

By uthara .11 02 2019

imran-azhar

 

കൊച്ചി: ഹര്‍ത്താലുകൾ നടത്തുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി നിലപാട് എടുക്കാത്ത സാഹചര്യത്തിൽ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ചർച്ചയായി . കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് .

 

ഇക്കാര്യം അടുത്ത ദിവസം മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും നേരില്‍ കണ്ട് അറിയിക്കാൻ തീരുമാനമായി . രാഷട്രീയ പാര്‍ട്ടികള്‍ക്ക് തെരെഞ്ഞെടുപ്പ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങൾ ആണ് എന്നും എന്നാൽ ഹര്‍ത്താല്‍ ഒഴിവാകുന്ന കാര്യത്തിൽ നടപടികൾ ആയിട്ടില്ല എന്നുമാണ് വ്യവസായികള്‍ വ്യക്തമാകുന്നത് .

OTHER SECTIONS