മാ​നു​ഷി ലോ​ക​സു​ന്ദ​രി​യാ​യ​ത് സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ വിജയം: ഹരിയാന മന്ത്രി

By Anju N P.19 Nov, 2017

imran-azhar

 

ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌നെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജയ്ന്‍. സംസ്ഥാന വനിതാ ശിശുക്ഷേമമന്ത്രിയായ കവിത ജയ്ന്‍ ട്വിറ്ററിലൂടെയാണ് ഈ പ്രസ്താവന അറിയിച്ചത്.

 

ഹരിയാനയുടെ അഭിമാനമാണ് മാനുഷിയുടെ നേട്ടം. ഇതോടെ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ അഭിമാനം ഉയരുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഹരിയാനയിലെ ബംനോലി സ്വദേശിയാണ് മാനുഷി. അതേസമം, എല്ലാ മേഖലകളിലും പ്രാവീണ്യമുള്ളവരാണ് ഹരിയാനയിലെ പെണ്‍കുട്ടികള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു.

 

പതിനേഴു വര്‍ഷത്തിനു ശേഷമായിരുന്നു മാനുഷിയിലൂടെ ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയില്‍ എത്തിയത്. സോണിപത് ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയാണ് മാനുഷി. 2017ലെ ഫെമിന മിസ് ഇന്ത്യ ആയിരുന്നു. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

 

OTHER SECTIONS