ഒരുകോടി രൂപയുടെ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

By online desk .07 07 2020

imran-azhar

 

 

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ ഹാഷിഷ് ഓയിലും 100 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എക്‌സൈസ് സിഐ ടി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഒരുകോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്. എറണാകുളം കുന്നത്തുനാട്, അറക്കിപ്പിടി പെരുമാനി ദേശത്ത് എല്‍ദോ എബ്രഹാം, കൊല്ലം കുണ്ടറ റെയില്‍വെ സ്‌റ്റേഷനു സമീപം താമസിക്കുന്ന സെബിന്‍ എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രാ പ്രദേശില്‍ നിന്നും വാളയാര്‍ വഴി തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവരവെ പോത്തന്‍കോട് വച്ചാണ് ഈ സംഘം പിടിയിലായത്. എക്‌സൈസ് 

 

സിഐ അനില്‍കുമാറിനൊപ്പം സിഐ ജി.കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെസ്സിം, സുബിന്‍, ഷംനാദ്, രാജേഷ്, ജിതീഷ്, ശ്രീലാല്‍, രതീഷ് മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

 

 

OTHER SECTIONS