നെടുമ്പാശേരിയിൽ സ്വർണ വേട്ട; 15 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

By Sooraj Surendran.09 10 2019

imran-azhar

 

 

കൊച്ചി: വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് തുടർക്കഥയാകുന്നു. നെടുമ്പാശേരി അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും 15 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. മലപ്പുറം തെയ്യാല ഒമച്ചപ്പുഴ കടവുകച്ചേരി വീട്ടിൽ ഹസ്രത്തിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടിച്ചത്. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി സ്വർണം കടത്താനായിരുന്നു ഹസ്രത്തിന്റെ പദ്ധതി. നാല് സ്വർണ ബിസ്ക്കറ്റുകൾ എൽഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഹസ്രത്തിനെ പോലീസിന് കൈമാറും. വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ നടത്തിയ കർശന പരിശോധനയിലാണ് ഇയാൾ വലയിലായത്.

 

OTHER SECTIONS