By online desk .25 11 2020
ഹത്റാസിൽ പെൺകുട്ടി പീഡനത്തിന് ഇരയായ കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണമെന്നാണ് പൂര്‍ത്തിയാകുക എന്നതിനെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞ തവണ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇരയുടെ കുടുംബത്തിനായി ഏര്‍പ്പെടുത്തിയ സുരക്ഷ സന്നാഹങ്ങളെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുവാൻ സിആര്‍പിഎഫിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് പങ്കജ് മിത്തല്‍ അധ്യക്ഷനായ ബെഞ്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിന് ആയിരുന്നു പത്തൊന്‍പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെൺകുട്ടി മരിച്ചു.